തീരദേശപരിപാലനവും കേരളവും-സെമിനാര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസരനിയമവേദിയുടെയും സൊസൈറ്റി ഓഫ് അക്വാറ്റിക് കെമിസ്റ്റ്സി(SAC)ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ പരിപാലനവും കേരളവും എന്ന വിഷയത്തിൽ ഒരു സെമിനാര്‍ നടത്തുന്നു. ജൂണ്‍ 5 വ്യാഴാഴ്ച്ച രാവിലെ 9 30 മുതല്‍ വൈകീട്ട് 5 വരെ കൊച്ചി സർവ്വകലാശാല മറൈന്‍ സയന്‍സ് ക്യാമ്പസ്സ് ഓഡിറ്റോറിയത്തിലാണ് സെമിനാർ . തീരദേശ പരിപാലനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2011 ലെ നോട്ടിഫിക്കേഷന്റെ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്കുള്ള ആശങ്കളും പ്രശ്നങ്ങളും സെമിനാര്‍ വിലയിരുത്തും. Read more…

പരിസരദിനത്തില്‍ പരിഷത്ത്‌ ഒരു ലക്ഷം വീടുകളിലേക്ക്‌

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ലോകപരിസരദിനമായ ജൂണ്‍ 5 ന്‌ `വേണം പശ്ചിമഘട്ടത്തെ ജീവനോടെതന്നെ’ എന്ന സന്ദേശവുമായി ഒരു ലക്ഷം വീടുകള്‍ സന്ദര്‍ശിക്കും. ഗൃഹ സന്ദര്‍ശനത്തില്‍ പശ്ചിമഘട്ട സംരക്ഷത്തിന്റെ ആവശ്യകത വീട്ടുകാരുമായി പങ്കുവെയ്‌ക്കും. ഒപ്പം ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു കലണ്ടറും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖയും പ്രചരിപ്പിക്കും. കേരളത്തിന്റെ നിലനില്‍പ്പിനാധാരമായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഓരോ കേരളീയന്റെയും കടമയും ഉത്തരവാദിത്തവുമാണ്‌. പശ്ചിമഘട്ടം തകര്‍ച്ചയെ നേരിടുന്നു എന്നതും അത്‌ സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌ എന്നതും Read more…

വിദ്യാഭ്യാസരംഗത്തെ തുഗ്ലക്ക്‌ പരിഷ്‌കാരങ്ങള്‍ ചെറുത്ത്‌ തോല്‍പ്പിക്കുക

സ്‌കൂള്‍ പഠനത്തിനായുള്ള പിരിയഡുകളുടെ എണ്ണം കൂട്ടാനും ഉച്ചഭക്ഷണ സമയം പകുതിയായി വെട്ടിക്കുറയ്‌ക്കാനും നിര്‍ദ്ദേശിക്കുന്ന എസ്‌ സി ഇ ആര്‍ ടി റിപ്പോര്‍ട്ട്‌ പൊതുവിദ്യാഭ്യസ ഡയറക്‌ടര്‍ക്ക്‌ സമര്‍പ്പിച്ചതായി അറിയുന്നു. പുതിയ പാഠ്യപദ്ധതി 1997 ല്‍ നടപ്പിലാക്കിയതു മുതല്‍ അക്കാദമിക ചര്‍ച്ചകളില്‍ ഗൗരവമായി ഉന്നയിച്ചു വരുന്ന പ്രശ്‌നമാണ്‌ പീരിയഡുകളുടെ സമയം വര്‍ധിപ്പിക്കണമെന്നത്‌. പ്രവര്‍ത്തനോന്മുഖമായ ക്ലാസ്‌ മുറികളില്‍ നിലവിലുള്ള പീരിയഡിന്റെ സമയത്തിനുള്ളില്‍ നിരന്തരമൂല്യനിര്‍ണ്ണയമടക്കമുള്ള പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നത്‌ ഇതുമായി ബന്ധമുള്ളവര്‍ നിരന്തരമായി ഉന്നയിച്ചു Read more…

ഉയരട്ടെ നിങ്ങടെ ശബ്ദം സമുദ്ര ജലവിതാനമല്ലല്ലോ !

വീണ്ടും ഒരു ജൂണ്‍ അഞ്ച് ;ലോകപരിസരദിനം!ഇക്കൊല്ലത്തെ പരിസ്ഥിതിദിനം ചെറുദ്വീപുകള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു.പരിസ്ഥിതിദിനം മാത്രമല്ല തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആഗോളവ്യാപകമായി ചര്‍ച്ചചെയ്യാന്‍ പോകുന്നത് ഭൂമിയിലെ ചെറുദ്വീപുകളുടെ ഭാവിയെക്കുറിച്ചായിരിക്കും.”വികസ്വര ചെറുദ്വീപ് രാഷ്ട്രങ്ങള്‍ “(small islands developing states)എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിന വിചിന്തനങ്ങള്‍ക്കായി യു എന്‍ ഇ പി മുന്നോട്ടു വച്ചിരിക്കുന്ന വിഷയം. “സമുദ്രജലവിതാനമല്ല നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് “(Raise your voice not sea level)എന്നൊരു ആഹ്വാനവും യു Read more…

ആറന്മുള വിധി : പരിസ്ഥിതിയ്‌ക്ക്‌ നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരായ താക്കീത്‌

നാട്ടില്‍ നിലനില്‍ക്കുന്ന എല്ലാ പരിസ്ഥിതി സംരക്ഷണ നിയമങ്ങളേയും വെല്ലുവിളിച്ചുകൊണ്ട്‌ ആറന്മുളയില്‍ സ്വകാര്യവിമാനത്താവളകമ്പനി നേടിയെടുത്ത പാരിസ്ഥിതികാനുമതി റദ്ദാക്കിയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിയെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്‌തങ്ങളായ പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരുന്നതും, മൂലധന ശക്തികള്‍ നടത്തുന്ന പരിസ്ഥിതിക്ക്‌ നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരായ താക്കീതുമാണ്‌ ഈ വിധി. ഒരു പ്രദേശത്തിന്റെ ജീവനാഡികളായ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും അരുവികളും എല്ലാം നികത്തിയും കുന്നുകള്‍ ഇടിച്ചും സ്വകാര്യ വിമാനത്താവള കമ്പനി Read more…

കൂടംകുളം ആണവനിലയത്തിലെ അപകടം മുന്നറിയിപ്പ്‌

കൂടംകുളം ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറി ആശങ്കാജനകമാണെന്നും അവിടുത്തെ സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതല്ല എന്നാണിത്‌ തെളിയിക്കുന്നതെന്നും ആയതിനാല്‍ അവിടെ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. തദ്ദേശവാസികളും ഇന്ത്യന്‍ ശാസ്‌ത്രസമൂഹവും വിവിധ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. നിലയത്തിന്റെ പ്രവര്‍ത്തനം ചില ഉപാധികള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കൊടുക്കവേ സുപ്രീംകോടതി ജനങ്ങളുടെ സുരക്ഷയാണ്‌ അവിടെ ചെലവാക്കിക്കഴിഞ്ഞ പണത്തേക്കാള്‍ പ്രധാനം എന്ന നിരീക്ഷണം നടത്തിയിരുന്നു. Read more…

അമ്പത്തിയൊന്നാം വാര്‍ഷികം അംഗീകരിച്ച പ്രമേയങ്ങള്‍

പ്രമേയം 1 സമചിത്തതതോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തുക കേരളത്തിന്റെ സാംസ്‌കാരീകാന്തരീക്ഷം സവിശേഷമായ സങ്കീര്‍ണതകളിലൂടെ കടന്നുപോവുകയാണ്‌. വികസനം, പരിസ്ഥിതി, സംസ്‌കാരം, ലിംഗനീതി തുടങ്ങിയ വിവിധ മേഖലകളില്‍ മൗലികവും വൈജ്ഞാനികതലത്തിലുള്ളതുമായ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരികയും അവ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുമ്പോഴാണ്‌ പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നതും അഭിപ്രായ സമന്വയത്തിലേക്ക്‌ വരികയും ചെയ്യുന്നത്‌. ഏത്‌ സമൂഹത്തിനും ബാധകമായ ഈ പൊതുതത്വം കേരളത്തിനും ഒഴിവാക്കാനാവില്ല. എന്നാല്‍ സമീപകാല കേരളത്തില്‍ ഇത്തരത്തിലുള്ള സ്വാഭാവികമായ ആശയവിനിമയവും Read more…

ആവശ്യമുണ്ട്‌ പശ്ചിമഘട്ടത്തെ, ജീവനോടെ തന്നെ; പ്രചരണ ക്യാമ്പയിന്‍ ജൂണ്‍ 5 നു ആരംഭിക്കും

ആവശ്യമുണ്ട്‌ പശ്ചിമഘട്ടത്തെ, ജീവനോടെത്തന്നെ എന്ന മുദ്രാവാക്യവുമായി പശ്ചിമഘട്ട സംരക്ഷണ ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അമ്പത്തൊന്നാം വാര്‍ഷിക സമ്മേളനം തീരുമാനിച്ചു. ഇതിനായി വനസംരക്ഷണം, വിഭവ വിനിയോഗം, വികസന നയം തുടങ്ങിയ വിഷയങ്ങളില്‍ ലഘുലേഖകള്‍ തയ്യാറാക്കി ജനസംവാദങ്ങള്‍ സംഘടിപ്പിക്കും. ലോക പരിസര ദിനമായ ജൂണ്‍ 5 ന്‌ നടക്കുന്ന ഗൃഹ സന്ദര്‍ശനത്തോടെ ക്യാമ്പയിന്റെ ഈ ഘട്ടം ആരംഭിക്കും. സമത്വം, സ്ഥായിത്വം എന്നിവയില്‍ ഊന്നിയുള്ള പുതിയ വികസന പരിപ്രേക്ഷ്യം കേരളത്തിനാവശ്യമാണ്‌. ഇതു Read more…