10, 12 ക്ലാസുകളിലെ പൊതുപരീക്ഷ: ആശങ്കകൾ ഉടൻ പരിഹരിക്കണം

10, 12 ക്ലാസുകളിലെ പൊതുപരീക്ഷ: ആശങ്കകൾ ഉടൻ പരിഹരിക്കണം. 10, 12 ക്ലാസുകളിലെ കുട്ടികളുടെ മുഖാമുഖ ക്ലാസുകൾ ജനവരി ഒന്നിന് ആരംഭിക്കുമെന്നും അവരുടെ പൊതുപരീക്ഷകൾ മാർച്ച് 17 ന് ആരംഭിച്ച് 30 ഓടെ അവസാനിക്കുമെന്നും സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഈ അക്കാദമിക വർഷം ഇതുവരെയും ക്ലാസ്സുകൾ നടന്നത് ഡിജിറ്റൽ രീതിയിലാണ്. പ്ലസ് ടു വിൽ 46 വിഷയങ്ങൾ ഉള്ളതിൽ 17 വിഷയങ്ങളിൽ മാത്രമാണ് ഡിജിറ്റൽ ക്ലാസുകൾ നടന്നിട്ടുള്ളത്. എല്ലാ ക്ലാസുകളിലും Read more…

കോവിഡ് പ്രതിരോധത്തിന്റെ കേരള മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കണം – ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് പ്രതിരോധരംഗത്ത് കേരളം സൃഷ്ടിച്ച മാതൃക പരിമിതികൾ പരിഹരിച്ച് കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപന നിയന്ത്രണം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ദേശീയ അന്തർദേശീയ വേദികളിൽ പ്രകീർത്തിക്കപ്പെടുന്നുണ്ട്. പ്രശ്നങ്ങൾ അപ്പപ്പാേൾ മനസിലാക്കുന്നതിനും തിരുത്തുന്നതിനും അവ പരിശോധിച്ച് തുടർപ്രവർത്തങ്ങൾ ചിട്ടപ്പെടുത്തുന്നതിനും നമുക്ക് ആവുന്നുമുണ്ട്. എന്നിരിക്കിലും കോവിഡ് മരണങ്ങളെ സംബന്ധിച്ച് ചിലർ ഉന്നയിക്കുന്ന വിമർശനങ്ങൾ പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുക, Read more…

വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിലേക്ക് സ്വാഗതം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. വീടും വീട്ടുകാരും കൂട്ടുകാരും അയൽവാസികളും എല്ലാം നിങ്ങളെ സഹായിക്കാനുണ്ടാകും. വിജ്ഞാനോത്സവം കൂടുതൽ അറിവുകൾക്കും വായനാ സാമഗ്രികകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക – https://edu.kssp.in/

രാജീവ് ഗാന്ധി സെൻ്റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ രണ്ടാം കാമ്പസിന് ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കം അപലപനീയം

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം കാമ്പസിന് എം.എസ്. ഗോൾവാർക്കറുടെ പേരിടാനുള്ള നീക്കമുള്ളതായി വാർത്തകൾ വന്നിരിക്കുന്നു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കം ഉടൻ തന്നെ ഉപേക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശക്തമായി ആവശ്യപ്പെടുന്നു. സമൂഹത്തിൽ വിദ്വേഷത്തിന്റെയും വർഗീയതയുടെയും വിഷവിത്തുകൾ പാകി ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഗോൾവാർക്കർ. രാജ്യത്തെ മുസ്‌ലിങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായി അദ്ദേഹം വിതച്ച വിദ്വേഷത്തിന്റെ വിത്തുകൾ വളർന്നു പന്തലിച്ച് ഇന്ന് Read more…

ആനക്കയം ജലവൈദ്യുത പദ്ധതി പുനഃപ്പരിശോധിക്കുക

ആനക്കയം ജലവൈദ്യുത പദ്ധതി പുനഃപ്പരിശോധിക്കുക. ‍പ്രൊജക്റ്റ് റിപ്പോർട്ടും പാരിസ്ഥിതികാഘാത പഠനവും പരിഷ്ക്കരിച്ച ശേഷമേ നടപ്പാക്കാന്‍ ശ്രമിക്കാവൂ വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് 2006 ൽ നിലവിൽവന്ന വനാവകാശ നിയമപ്രകാരം ലഭ്യമാകേണ്ട ഉപജീവനാവകാശങ്ങൾ അംഗീകരിച്ചു കൊണ്ടു മാത്രമെ ആനക്കയം ചെറുകിട ജല വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കാവൂ എന്നും അതുവരെ പദ്ധതി പ്രവര്‍ത്തനം നിർത്തിവയ്ക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അടുത്ത കാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും വളരെയധികം ഉണ്ടായിട്ടുള്ള പ്രദേശമാണ് Read more…

വിജ്ഞാനോത്സവം 2020

ഇക്കൊല്ലം രണ്ടു ഘട്ടമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ പ്രാഥമിക തലം 2020 ഡിസംബർ ആദ്യവാരമാണ് നടക്കുന്നത്. എൽ. പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ നാലു വിഭാഗങ്ങളിലായി എല്ലാ കുട്ടികൾക്കും പ്രാഥമിക തലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇത്തവണത്തെ വിജ്ഞാനോത്സവം ബഹു വിഷയ തലത്തില്‍ ഉള്ളതായിരിക്കും. ബഹുമുഖ ബുദ്ധിയുടെ സാധ്യതകളും പരിശോധിക്കും. രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കും. കൂടുതൽ അറിവുകൾക്കും വായനാ സാമഗ്രികകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക – https://edu.kssp.in/  

ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ

പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ എം ശങ്കരൻ (എഡിറ്റർ– ശാസ്ത്രകേരളം).

Digital Classes a study

ഡിജിറ്റൽ ക്ലാസ് പരിഷത്ത് പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

കേരളത്തിലെ സ്കൂളുകളിൽ 2020 ജൂൺ 1 മുതൽ വിക്ടേഴ്സ് ചാനൽ വഴി നടന്നുവരുന്ന ഡിജിറ്റൽ ക്ലാസ്സുകളുടെ പ്രാപ്യത പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ, സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിലും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തൽ എന്നീകാര്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമർപ്പിച്ചു..നേരിൽ കണ്ട് സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇ-മെയിൽ വഴിയാണ് നൽകിയത്. വിദ്യാഭ്യാസ മന്ത്രി, എസ്.ഇ.ആർ.ടി.ഡയറക്ടർ, Read more…

Digital Classes a study

ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. അവസരോചിതമായ ഒരു ഇടപെടലായിരുന്നു അത്. പഠന വഴിയിൽ നിലനിർത്താൻ തുടങ്ങിയ ക്ലാസുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളുടെ പ്രത്യക്ഷഗുണഭോക്താക്കളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ Read more…