BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍ ജാഥക്ക് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 1 നാദാപുരം റോഡ്. ഏകദേശം 200 പേര്‍ കേള്‍വിക്കാരുണ്ടായിരുന്നു. TP കുഞ്ഞിക്കണ്ണന്‍, കെ.കെ.ജനാര്‍ദ്ദനന്‍. മണലില്‍ മോഹനന്‍ സംസാരിച്ചു. 2 വടകര സംഘടനാപങ്കാളിത്തമുണ്ടായിരുന്ന വടകരയിലെ സ്വീകരണ സ്ഥലത്ത് കെ.കെ.ജനാര്‍ദ്ദനന്റെ പ്രഭാഷണം കേള്‍ക്കാന്‍ 200 ലധികം പേരുണ്ടായിരുന്നു. 3 കൊയിലാണ്ടി രാവിലെ 9 മണി കേന്ദ്രം. കൊയിലാണ്ടി ബസ്സ്റ്റാന്റ്. ജന പങ്കാളിത്തം വേണ്ടത്രയുണ്ടായില്ല. രമേശന്‍ സംസാരിച്ചു.കെ.കെ.ജനാര്‍ദ്ദനന്‍, Read more…

ഇന്റര്‍നെറ്റ് കഫേകള്‍ ഉടച്ചു വാര്‍ക്കുക

ഇന്റര്‍നെറ്റ കഫേകള്‍ ഉടച്ചു വാര്‍ക്കുക (കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിദ്ധീകരണത്തിന്ന് നല്കിയത്.) പെട്രോള്‍ കൊണ്ട് ഓടിക്കുന്ന വാഹനം കണ്ടുപിടിച്ചതന്ന് ശേഷം അത് ലോകമാസകലം വ്യാപിക്കാന്‍ 55 കൊല്ലങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപിക്കാന്‍ എടുത്തത് വെറും 7 കൊല്ലങ്ങള്‍ മാത്രവും. അത് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുകൊണ്ടേ വരികയാണ്. അതോടൊപ്പം തന്നെ ഇന്റര്‍നെറ്റ് കഫേകള്‍ കേന്ദ്രീകരിച്ചുണ്ടാവുന്ന സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗികചൂഷണങ്ങളും കൂടികൊണ്ടിരിക്കുകയാണ്. ഇത്തരം കഫേകളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന Read more…

ജന്മദിന കുടംബ സംഗമം കോഴിക്കോട്

പരി‍ഷത്തിന്ന് ജന്‍മദിനാശംസകള്‍ അര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ ജന്‍മദിന കുടുംബസംഗമത്തില്‍ ഒത്തു ചേര്‍ന്നു. കോഴിക്കോട് ജില്ല “ജന്‍മദിന കുടുംബസംഗമം” ആവേശകരമായ അനുഭവമായി. ബാലുശ്ശേരി മേഖലയിലെ നടുവണ്ണൂര്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പരിപാടിയില്‍ 300 പേരാണ് പങ്കെടുത്തത്. പരിഷത്തിന്റെ നാള്‍വഴികളേയും ആവേശമുണര്‍ത്തുന്ന ഓര്‍മകളെയും ലളിതമായി അവതരിപ്പിച്ചുകൊണ്ടുള്ള കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റരുടെ ആമുഖ പ്രഭാഷണത്തോടെ സംഗമത്തിന്ന് തുടക്കമായി. തുടര്‍ന്ന് ഡോ.എ.അച്ചുതന്‍, പി.ടി.ഭാസ്കര പണിക്കരോടൊത്തുള്ള ആദ്യകാല പ്രവര്‍ത്തനാനുഭവങ്ങളിലൂടെ പഠിക്കാന്‍ കഴിഞ്ഞതും പരിഷത്തിനോടൊത്ത് വളരാന്‍ കഴിഞ്ഞതിന്റെയും ഓര്‍മകള്‍ പങ്കുവെച്ചു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ Read more…

വനിതാ ചലച്ചിത്രോല്‍സവം

അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 2,3 തീയതികളില്‍ കോട്ടയത്ത് K.P.S. മേനോന്‍ ഹാളില്‍ വച്ച് വനിതാ ചലച്ചിത്രോല്‍സവവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിഷത്ത് കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, കോട്ടയം പബ്ള‍ിക് ലൈബ്രറി എന്നീ സംഘടനകളുമായി ചേര്‍ന്നാണ്പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടന്ന സെമിനാര്‍ സിസ്ററര്‍ ജെസ്മി ഉദ്ഘാടനം ചെയ്തു. അഡ്വ. ഗിരിജ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുരേഷ്കുമാര്‍ സ്വാഗതം പറഞ്‍ഞ‍ു. ഡോ. ഹാരിസ്, സുജാ സൂസന്‍ Read more…

കോഴിക്കോട് ജില്ല ബാലവേദി പരിശീലനം.

കോഴിക്കോട് ജില്ല ബാലവേദി പരിശീലനം 12-9-2010 ന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്കൂളില്‍ കോഴിക്കോട് ജില്ലയിലെ ബാലവേദി പ്രവര്‍ത്തകരുടെ പരിശീലനം സപ്തമ്പര്‍ മാസം 12 ന്ന് ചാലപ്പുറം ഗണപത് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു. പരിഷത്ത് പ്രവര്‍ത്തകന്‍ ഇ.രാജന്റെ ഉദ്ഘാടനക്ടാസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോഴിക്കോട് ജില്ല പ്രസിഡണ്ട് ഡോ.ഡി.കെ.ബാബു അദ്ധ്യക്ഷനായിരുന്ന പരിപാടിയില്‍ വിവിധ പ്രവര്‍ത്തനങ്ങല്‍ നടന്നു. ടി.വി.ഗോവിന്ദന്‍കുട്ടി–ഒറിഗാമി എ.സുരേന്ദ്രന്‍ — ശാസ്ത്രം ശ്രീധരന്‍ മണാശ്ശേരി — Read more…

ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക-പാലക്കാട് ജില്ല ജാഥ

കേരള ശാസ്ത്ര സാഹിത്യ പരിഷദ് പാലക്കാട്‌ ജില്ല കമ്മിറ്റി ദേശീയപാതാസ്വകാര്യവത്കരണത്തെ ചെറുത്തു തോല്പിക്കുക– എന്ന മുദ്രാവാക്യം പ്രമേയമാക്കി ജില്ല വാഹന ജാഥ സപ്തംബര്‍ 21 നു നടന്നു. രാവിലെ 10 മണിക്ക് കണ്ചികൊട്ട് ആരംഭിച്ച ജാഥ 5 മണിക്ക് വടക്കഞ്ചേരിയില്‍ സമാപിച്ചു. താഴെ പറയുന്ന സ്ട്തലങ്ങളില്‍ സ്വെകരണം നല്‍കി. 11 മണി പുതുശ്ശേരി 12 മണി കൂട്ടുപാത 2 മണി കണ്ണാടി 3 മണി കുഴല്‍മന്ദം 4 മണി ആലത്തൂര്‍ Read more…

ആരോഗ്യ ശില്പശാല

നടക്കുക ആരോഗ്യകരമായ ജീവിതത്തിലേക്ക് ശില്പശാല പിരാരൂര്‍*, കാലടി (അങ്കമാലി മേഖല) ഒക്ടോബര്‍ 9 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ വിഷയം – ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ വ്യായാമം അവതരണം – ഡോ. വിജയകുമാര്‍ (സംസ്ഥാന വൈസ് പ്രസിഡന്‍റ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) *പിരാരൂര്‍ പ് രാരൂര്‍ എന്നു നാട്ടുകാര്‍ പറയുന്ന ഈ പ്രദേശം, കാലടി പ‍ഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേര്‍ന്നു കിടക്കുന്ന തികച്ചും ഗ്രാമീണ Read more…

കിനാലൂരും കേരളത്തിന്റെ വികസനവും സംസ്ഥാന തല സെമിനാര്‍

കിനാലൂരും കേരളത്തിന്റെ വ്യവസായ വികസനവും സംസഥാന സെമിനാര്‍ കോഴിക്കോട് 2010 മെയ് 27 ന്നു വ്യഴാഴ്ച മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ കിനാലൂരും കേരളത്തിന്റെ വ്യവസായ വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തല സെമിനാര്‍ സംഘടിപ്പിച്ചു. മാനാഞ്ചിറയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍,മോഹനന്‍ മണലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് ജില്ലയില്‍ ജൈവോല്‍സവം ജില്ലാതല പരിശീലനം 2010

കോഴിക്കോട് ജില്ലയില്‍ ജൈവോല്‍സവം ജില്ല തല പരിശീലനം പൊയില്‍ക്കാവ്. യു.പി.സ്കൂളില്‍ കോഴിക്കോട് ജില്ല ജൈവോല്‍സം ജില്ലാ തല പരിശീലനം പൊയില്‍ക്കാവ് യു.പി.സ്കൂളില്‍ നടന്നു. കുടംബശ്രീ ജില്ലാ മി‍ഷനുമായി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ 54 പേര്‍ പങ്കെടുത്തു. കുടുംബശ്രീ മിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണന്‍ മാസറ്റര്‍ ഉഗ്ഘാടനം നിര്‍വഹിച്ചു. വടകര ഡയറ്റിലെ അദ്ധ്യാപകനും ക്യാമ്പ് അംഗവുമായ അജിത്ത് മാസ്ററര്‍ ആശംസയര്‍പ്പിച്ചു. Read more…

ശാസ്ത്രപോഷണ ശില്‍പശാല 2010

കോഴിക്കോട് ജില്ലയില്‍ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രപോഷണ ശില്‍പശാല 2010 എപ്രില്‍ 15 മുതല്‍ 24 വരെ കോഴിക്കോട് നഗരത്തിന്ന് സമീപത്തുള്ള ശാസ്ത്രകുതുകികളായ എട്ടാം തരം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടി പരിഷത്ത് കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ പത്ത് ദിവസം നീണ്ട് നിന്ന ശാസ്ത്രപോഷണ ശില്‍പശാല സംഘടിപ്പിച്ചു. കോഴിക്കോട് പരിഷത്ത് ഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ സൂക്ഷ്മപ്രപഞ്ചം, സ്ഥൂലപ്രപഞ്ചം, വൈദ്യുതി,കാന്തികത, പ്രകാശം,ചലനം, രസതന്ത്രം,ശാസ്തബോധം,ജലം,ജൈവവൈവിധ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ Read more…