നരേന്ദ്ര ധബോൽക്കർ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധമ്പോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തതായി നരേന്ദ്ര ധബോൽക്കറിന്റെ മകൻ ഹമീദ് ധബോൽക്കർ അറിയിച്ചു. മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന Read more…

ദേശീയ വിദ്യാഭ്യാസനയം – ഒരു വിമർശനാത്മക വായന

കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുകയാണ്. പാർലമെന്റിൽ അവതരിപ്പിച്ച് ചർച്ച ചെയ്യാതെ ഒരു പത്രസമ്മേളനത്തിലൂടെയാണ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന നയം പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മുന്നോട്ടുനയിക്കേണ്ട കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഭരണഘടനയുടെ ആമുഖത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതില്‍ പറയുന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം നിലനില്‍ക്കണമെങ്കില്‍ അതില്‍ ഊന്നിയുള്ള വിദ്യാഭ്യാസമായിരിക്കണം ഇവിടെ വികസിച്ചുവരേണ്ടത്. Read more…

പരിസ്ഥിതി ദുർബല പ്രദേശം ഒരു കിലോമീറ്ററായി ചുരുക്കരുത്

കേരളത്തിലെ വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കണമെന്നുള്ള 23.10.2019 ലെ മന്ത്രിസഭാ തീരുമാനം തെറ്റിദ്ധാരണ പരത്തുന്നതും നിലവിലെ കേന്ദ്ര നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതുമാണ്. മാത്രമല്ല ഇത്തരം ഒരു തീരുമാനം ഏകപക്ഷീയമായി കൈക്കൊള്ളാന്‍ നിയമം സംസ്ഥാനത്തിന് അധികാരം നൽകുന്നുമില്ല. ഒരു പുകമറ സൃഷ്ടിച്ച്, എക്കോ സെൻസിറ്റീവ് Read more…

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ അംഗമാവുക

കേരള ശാസ്ത സാഹിത്യ പരിഷത്തിൽ ഇപ്പോൾ അംഗമാകാം. അംഗമാകുന്നതിന് പരിഷത്ത് പ്രവർത്തകരെ സമീപിക്കുക. ഓൺലൈൻ വഴി അംഗമാകുന്നതിന് ഗൂഗിൾ ഫോം ഉപയോഗിക്കാം. ഫോം താഴെ. http://bit.ly/ksspmemb

Ask.LUCA ലൂക്കയോട് ചോദിക്കൂ

*Ask.LUCA – സെപ്റ്റംബർ 5 ന് ആരംഭിക്കും* ലൂക്കയുടെ പുതിയ പദ്ധതിയായ Ask.Luca-യ്ക്ക് നാളെ തുടക്കമാവുകയാണ്. ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask.Luca. ഡോ.ആർ.വി.ജി.മേനോൻ, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.കെ.പി.അരവിന്ദൻ, ഡോ. ഡാലി ഡേവിസ്, ഡോ. സംഗീത ചേനംപുല്ലി, ഡോ.സപ്ന ജേക്കബ് എന്നിവർ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാണ് Ask.Luca ആരംഭിക്കുന്നത്… *എന്താണ് Ask.Luca ? Read more…

ഓണാഘോഷം: കോവിഡിനെതിരെ അതീവ ജാഗ്രത പാലിക്കുക

വ്യാപാരികളുടെ ശ്രദ്ധയ്ക്ക് 🔹 ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക. 🔹 സാമൂഹിക അകലം പാലിച്ച് മാത്രം ആളുകളെ അകത്ത് പ്രവേശിപ്പിക്കുക. 🔹 സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍/കൈകഴുകാനുളള സംവിധാനം സജ്ജമാക്കുക. 🔹 വ്യക്തികള്‍ കടയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ അണുവിമുക്ത മാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കഴിയുന്നതും കൈയ്യുറകൾ നൽകുക. 🔹 കടയില്‍ പ്രവേശിക്കുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു Read more…

കോവിഡ് പ്രതിരോധം: ഹോമിയോ ഗവേഷണ ഫലമെന്ന പേരിൽ തെറ്റുകൾ പ്രചരിപ്പിക്കരുത്

ഗവേഷണത്തിന്റെ നൈതികവും രീതിശാസ്ത്രപരവുമായ ചട്ടക്കൂടുകൾ പാലിക്കാതെ ഹോമിയോ ഗവേഷണ ഫലമെന്ന നിലയിൽ കോവിഡ് പ്രതിരോധത്തില്‍ തെറ്റായ അവകാശ വാദങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും വ്യാപന നിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുന്നതിനുമൊപ്പം രോഗപ്രതിരോധ ഗവേഷണത്തിനും പ്രാധാന്യമുണ്ട്. വികസിത രാജ്യങ്ങൾ സയൻസിൽ അധിഷ്ഠിതമായ ഗവേഷണം നടത്തി മുന്നേറുമ്പോൾ ഭാരതത്തിൽ അതോടൊപ്പം തന്നെ ഇതര വൈദ്യ Read more…

ദേശീയവിദ്യാഭ്യാസനയം-ഒരു സൂക്ഷ്മ വായന-2020 ആഗസ്റ്റ് 28 കാലത്ത് 9.30 മുതൽ

ദേശീയ വിദ്യാഭ്യാസം നയം 2020: ഒരു സൂക്ഷ്മ വായന ഓൺലൈൻ ശില്പശാല (സൂം മീറ്റ്) 2020 ആഗസ്റ്റ് 28 വെള്ളി (9.30 am – 01 pm) സെഷൻ 1: NEP 2020 – ഒരു പൊതുവായന മോഡറേറ്റർ: കെ.ടി രാധാകൃഷ്ണൻ അവതരണം: ഡോ. സി. രാമകൃഷ്ണൻ സെഷൻ 2: NEP 2020 – സ്കൂൾ Read more…

ശാസ്ത്രം പ്രവര്‍ത്തനത്തില്‍ Science in Action (ആഗസ്റ്റ് 20- നവംബർ 14)

ശാസ്ത്രം ‍അറിവിന്റെ ആനന്ദമാണ്. വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റും. പ്രപഞ്ചം, പ്രകൃതി, പദാര്‍ത്ഥം, സമൂഹം, ചരിത്രം, സംസ്കാരം,… അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുക, നമ്മള്‍ക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിനാണ് ആ വെളിച്ചം നല്‍കാനാകുക. സഹജീവികളോടൊത്തുള്ള നമ്മുടെ ജീവിത യാത്രയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നിലനില്പിന് തന്നെ വെല്ലുവിളിയായി നമ്മുടെ മുമ്പിലെത്തിക്കഴിഞ്ഞു. നാം ഇന്നുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, ‍മഹാമാരികള്‍,.. ഇവയില്‍ പലതും Read more…