Updates
ശാസ്ത്രം പ്രവര്‍ത്തനത്തില്‍ Science in Action (ആഗസ്റ്റ് 20- നവംബർ 14)
ശാസ്ത്രം അറിവിന്റെ ആനന്ദമാണ്. വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റും. പ്രപഞ്ചം, പ്രകൃതി, പദാര്‍ത്ഥം, സമൂഹം, ചരിത്രം, സംസ്കാരം,… അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുക, നമ്മള്‍ക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിനാണ് ആ വെളിച്ചം നല്‍കാനാകുക. സഹജീവികളോടൊത്തുള്ള നമ്മുടെ ജീവിത യാത്രയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നിലനില്പിന് തന്നെ വെല്ലുവിളിയായി നമ്മുടെ മുമ്പിലെത്തിക്കഴിഞ്ഞു. നാം ഇന്നുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍,.. ഇവയില്‍ പലതും അതുമായി ബന്ധപ്പെട്ടതാണ്. അവയോടൊപ്പം സാമൂഹ്യമായ ഒട്ടേറെ പ്രശ്നങ്ങളും. ഇവയെ മനസ്സിലാക്കാനും അതിജീവിക്കാനും നമ്മുടെ കയ്യിലുള്ള മാര്‍ഗ്ഗം Read more…