ശാസ്ത്രം പ്രവര്‍ത്തനത്തില്‍ Science in Action (ആഗസ്റ്റ് 20- നവംബർ 14)

ശാസ്ത്രം ‍അറിവിന്റെ ആനന്ദമാണ്. വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റും. പ്രപഞ്ചം, പ്രകൃതി, പദാര്‍ത്ഥം, സമൂഹം, ചരിത്രം, സംസ്കാരം,… അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുക, നമ്മള്‍ക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിനാണ് ആ വെളിച്ചം നല്‍കാനാകുക. സഹജീവികളോടൊത്തുള്ള നമ്മുടെ ജീവിത യാത്രയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നിലനില്പിന് തന്നെ വെല്ലുവിളിയായി നമ്മുടെ മുമ്പിലെത്തിക്കഴിഞ്ഞു. നാം ഇന്നുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, ‍മഹാമാരികള്‍,.. ഇവയില്‍ പലതും Read more…

SCIENCE IN ACTION മൂന്നൂമാസത്തെ ശാസ്ത്രോത്സവം

  ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ ശാസ്ത്രം ആഘോഷമാക്കുന്ന ഏതാനും ആഴ്ചകൾ നമുക്ക് വിഭാവനം ചെയ്താലോ? കൂടുതൽ അറിയാൻ, അറിവ് പങ്കുവെക്കാൻ, അറിവ് തുണയാകാൻ, അറിവ് വഴികാട്ടാൻ ശാസ്ത്രത്തിന്റെ വഴിയിലൂടെ.. ശാസ്ത്രമെഴുത്ത്, ശാസ്ത്രപുസ്‌തക പരിചയം, പ്രകൃതിനിരീക്ഷണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രശ്‌നോത്തരികൾ, പ്രോജക്ടുകൾ, പ്രഭാഷണങ്ങൾ, അനിമേഷനുകൾ. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികൾ, ഘട്ടങ്ങളായി, ⭕തുടക്കം ഓഗസ്റ്റ് 20ന് facebook ശാസ്ത്രമെഴുത്തിലൂടെ..⭕ Read more…

Stop Covid-19

കോവിഡ് വ്യാപനം തടയാൻ ഈ ഏഴു കാര്യങ്ങൾ

കോവിഡ് വ്യാപനം തടയാൻ ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂ. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചുകെെ കഴുകുക.  കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണിയോ ടിഷ്യൂവോ ഉപയോഗിക്കുക  ആൾക്കൂട്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്നും ചുമയോ പനിയോ ഉള്ളവരിൽ നിന്നും അകന്നു നിൽക്കുക  കഴിയുന്നതും വീട്ടിൽ തന്നെ കഴിയുക.  പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ അടുത്തുള്ള പ്രാഥമിക Read more…

ഉന്നത വിദ്യാഭ്യാസം:‍ പുതിയ പഠന വിഷയങ്ങൾ തിരക്കു പിടിച്ച് നടപ്പാക്കരുത്

സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിൽ പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സാബു തോമസ് കമ്മിറ്റി ഉന്നത വിദ്യാഭ്യാസ കൗൺസിലിനു നല്‍കിയ റിപ്പോർട്ട് അക്കാദമിക് – പൊതുസമൂഹത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യാതെ തിരക്കു പിടിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഏതു നയപരിപാടികളും Read more…

images (36)

കെട്ടിട നിർമ്മാണചട്ടങ്ങളിൽ വരുത്തിയ പാരിസ്ഥിതിക ഇളവ് ഉടൻ പിൻവലിക്കണം

കേരള ഭൂപരിസ്ഥിതിയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതാണ് 2020 ജൂൺ 12 ലെ കേരള മൈനർ മിനറൽ കൺസഷൻസ് (രണ്ടാം ഭേദഗതി) ചട്ടം. നിർമ്മാണ പ്രവര്‍ത്തനങ്ങൾ എളുപ്പമാക്കുന്നതിനെന്ന പേരിൽ 2015 ലെ ചട്ടം 14 ആണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ചട്ടം 14 പ്രകാരം 300 ചതുരശ്രമീറ്ററിന് മുകളില്‍ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുമ്പോൾ മണ്ണ് നീക്കം ചെയ്യേണ്ടി വരുന്ന Read more…

അതിരപ്പിള്ളി: സര്‍ക്കാര്‍ പിന്മാറണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അതിരപ്പിള്ളി: സര്‍ക്കാര്‍ പിന്മാറണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളുടെ വ്യാപകമായ എതിർപ്പിനെത്തുടർന്ന് നടപ്പിലാക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനത്തിനെതിരായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു വേണ്ടി വീണ്ടും നീക്കം നടത്തുന്നത് ജനവിരുദ്ധമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനായി ലോകമെങ്ങും നിലകൊള്ളുമ്പോള്‍ അതിനെതിരായ ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ Read more…

ജൂൺ 21 സൂര്യഗ്രഹണം

വടക്കേ ഇന്ത്യയിൽ വലയരൂപത്തിലാകുന്ന ഒരു സൂര്യഗ്രഹണം 2020 ജൂൺ 21-നു നടക്കുന്നു. സൂര്യൻ ഉത്തര അയനാന്തത്തിൽ (Summer Solstice) എത്തുന്ന ദിവസം എന്ന പ്രത്യേകത കൂടി ജൂൺ 21-നുണ്ട്. സൂര്യൻ ഏറ്റവും വടക്കോട്ടു നീങ്ങി കാണപ്പെടുന്ന ദിവസമാണിത്. ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം Read more…

ഗലീലീയോ ഒരു ജീവിതകഥ

ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഗലീലിയോ ഗലീലിയുടെ ജീവിതകഥയെ ആധാരമാക്കി നാടക രംഗത്തെ അതികായൻമാരിലൊരാളായ ബ്രഹ്ത്തോൾഡ് ബ്രഹത്ത് രചിച്ച നാടകം പൂർണരൂപത്തിൽ വിവർത്തനം ചെയ്ത് അവതരിപ്പിക്കാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഗലീലിയോ നാടക യാത്രയെ ആവേശത്തോടെ സ്വീകരിച്ച കേരള ജനത അതെ ആവേശത്തോടെ ഈ പുസ്തകത്തെ സ്വീകരിക്കുകയും ഇതിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആശയങ്ങൾ കൂടുതൽ ആഴത്തിൽ Read more…

കോപ്പര്‍നിക്കസ്സും കൂട്ടുകാരും

അന്താരാഷ്ട്രശിശുവര്‍ഷം പ്രമാണിച്ച് 1979ല്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ച ‘സയന്‍സ്‌ക്രീം’ എന്ന പരമ്പരയില്‍ ഉള്‍പ്പെട്ട ഒരു പുസ്തകമാണ് കോപ്പര്‍നിക്കസ്സും കൂട്ടുകാരും. നാം ജീവിക്കുന്ന ഈ മഹാ പ്രപഞ്ചത്തെക്കുറിച്ചും ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രപഞ്ച രഹസ്യങ്ങളുമായി മല്ലടിച്ചും ഇടപഴകിയും വികസിച്ചുവന്ന മനുഷ്യസമൂഹ ത്തെക്കുറിച്ചും മനുഷ്യനെ അജയ്യനാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചിട്ടുള്ള ശാസ്ത്രത്തെക്കുറിച്ചും പൊതുവായ ഒരു ചിത്രം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനാണ് Read more…

അറിവിന്റെ പൊരുൾ

അന്താരാഷ്ട്ര ഭൗതികവര്‍ഷാചരണത്തിന്റെ ഭാഗമായി 2005ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ദൈനംദിനജീവിതത്തിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും അറിവായി രൂപപ്പെടുന്നത് എങ്ങനെ യെന്ന് ലളിതമായ ഉദാഹരണങ്ങളുടെ സഹായത്തോടെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. അറിവ്, അറിവിന്റെ ലക്ഷ്യം, അത് നേടുന്നതിനുള്ള മാര്‍ഗം, അതിന്റെ ശരി-തെറ്റുകള്‍ പരിശോധിക്കുന്നതിനുള്ള ഉപാധികള്‍ എന്നിവയെല്ലാം ഇതിലെ ചര്‍ച്ചാവിഷയമാണ്. അറിവിന്റെ ആത്യന്തിക ലക്ഷ്യം പ്രവര്‍ത്തനമാണ് എന്ന അടിസ്ഥാന സങ്കല്പത്തില്‍ Read more…